റംസന്‍ ദിനം; തോക്കുകള്‍ നിശബ്ദമായി ഇന്ത്യ പാക്ക് അതിര്‍ത്തി

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ തോക്കല്ല,മധുരമാണ് ആയുധം;
റംസന്‍ ദിനത്തില്‍ തോക്കുകള്‍ നിശബ്ദമായി ഇന്ത്യ പാക്ക് അതിര്‍ത്തി;
ശ്രീനഗര്‍: അപൂര്‍വ്വക്കാഴ്ചയായിരുന്നു റംസാന്‍ ദിനത്തില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍. തോക്കുകള്‍ നിശബ്ദമായി. നുഴഞ്ഞ്കയറ്റക്കാര്‍ വിശ്രമത്തിലായിരുന്നു.റംസാന്‍ദിനം ആക്രമണങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കും താല്‍കാലിക വിശ്രമം നല്‍കി. മധുരവിതരണമായിരുന്നു റംസാന്‍ ദിനത്തില്‍ അതിര്‍ത്തിയിലെ ആഘോഷക്കാഴ്ച.

ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും സൈനികര്‍ പരസ്പരം മധുരം കൈമാറി. ആശംസകള്‍ നേര്‍ന്നു.അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ തോക്കല്ല,മധുരമാണ് ആയുധമെന്നാണ് സൈനികര്‍ നല്‍കുന്ന സന്ദേശം.
‘തോക്കുകള്‍ ഇന്ന് നിശ്ചലമായിരുന്നു. ഇതുവരെയും പാകിസ്താന്റെ ഭാഗത്തുനിന്നും ഒരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു
ഈ മാസം മാത്രം 20 വെടിനിര്‍ത്തല്‍ ലംഘനങ്ങളും, രണ്ട് നുഴഞ്ഞ് കയറ്റശ്രമവും ആണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിുട്ടുള്ളത്. മൂന്ന് ഇന്ത്യന്‍ സൈനികരാണ് പാക് നുഴഞ്ഞുകയറ്റങ്ങളുടെയും ആക്രമണങ്ങളുടെയും ഫലമായി ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞ ഞായറാഴ്ചയും മൂന്ന് തവണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്താന്‍ ആക്രമണം നടത്തിയത്. ഇതിനെതിരെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News