ഡിജിപി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാനുളള സെലക്ഷന്‍ കമ്മറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്യുന്ന പേരാവും നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കുക.
കഴിവ് ,പ്രവര്‍ത്തന മികവ് ,ഭരണ നിര്‍വ്വഹണം , സേനയിലെ പ്രവര്‍ത്തിപരിചയം, എന്നീ മാനദണ്ഢങ്ങള്‍ ആണ് പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുന്നതിലെ അടിസ്ഥാന യോഗത്യകള്‍ . നിലവിലത്തെ ഭരണക്രമവും നയങ്ങളുമായി യോജിച്ച് പോകുക എന്നതും ,ക്രിമിനല്‍ കേസുകളില്‍ പ്രതിയാവാതിരിക്കുക എന്നതും പരമപ്രധാനം ആണ്.
സെന്‍കുമാര്‍ വിരമിക്കുന്നതോടെ നിലവില്‍ ഡിജിപി പദവില്‍ ഒന്‍പത് ഉദ്യോഗസ്ഥരാണ് ഉളളത്.1984 ബാച്ചുകാരനായ അരുണ്‍കുമാര്‍ സിന്‍ഹ ,1985 ബാച്ചുകാരായ ജേക്കബ് തോമസ് ,ലോക്‌നാഥ് ബെഹറ, ഋഷിരാജ് സിംങ്ങ് ,86 ബാച്ചുകാരായ എന്‍ സി അസ്താന, എ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എന്‍ ശങ്കര്‍ റെഡ്ഢി, എന്നീങ്ങനെ ഒന്‍പത് പേരുടെ സീനിയോറിറ്റി പട്ടികയാണ് നിലവില്‍ ഉളളത്.
സെന്‍കുമാറിന്റെ തൊട്ട് ജൂനിയറും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിന്‍ഹ സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ സാധ്യത വിരളമാണ് . അരുണ്‍കുമാര്‍ സിന്‍ഹ ഇല്ലെങ്കില്‍ ജേക്കബ് തോമസ് ,ലോക്‌നാഥ് ബെഹറ, ഋഷിരാജ് സിംങ്ങ്,എന്‍ സി അസ്താന എന്നീ നാല് പേരുകളില്‍ നിന്ന് ആരെയെങ്കിലും ആവും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുക.
നിലവിലെ ഐ എം ജി ഡയറക്ടറും ,മുന്‍ വിജിലന്‍സ് മേധാവിയുമായ ഡോക്ടര്‍ ജേക്കബ് തോമസ് , മുന്‍ പോലീസ് മേധാവി കൂടിയായ ലോക്‌നാഥ് ബെഹറ എന്നീവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഡിജിപിയായി പരിഗണക്കപ്പെടേണ്ട വ്യക്തിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ആവും ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ കമ്മിറ്റി ആദ്യം പരിഗണിക്കുക.
സര്‍ക്കാരിന് നല്‍കിയ വിശദീകരണം തൃപ്തികരണമാണോ എന്നതും സമിതി പരിഗണിക്കും. പരിഗണനാ പട്ടികയില്‍ ഉളള എല്ലാ ഉദ്യോഗസ്ഥര്‍ക്കും മെച്ചപ്പെട്ട ട്രാക്ക് റൊക്കോര്‍ഡ് ആണ് ഉളളതെന്നത് എടുത്ത് പറയേണ്ട കാര്യം ആണ്. ചീഫ് സെക്രട്ടറി നളിനി നെറ്റോ ,ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് , നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് എന്നീവരടങ്ങുന്ന സമിതിയാണ് ഡിജിപി നിയമന ശുപാര്‍ശ സര്‍ക്കാരന് നല്‍കുന്നത്.
ഇവര്‍ നല്‍കുന്ന പട്ടികക്ക് പുറത്തുളള ആളെ വേണമെങ്കിലും നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. നാളെ ചേരുന്ന മന്ത്രിസഭായോഗം ആവും സംസ്ഥാന പോലീസ് മേധാവിയെ അന്തിമമായി തീരുമാനിക്കുക
Get real time update about this post categories directly on your device, subscribe now.