പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ; രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

മതേതര കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.17 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയിലാണ് മീരാകുമാര്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രത്യയശാസ്ത്ര പോരാട്ടമായി കാണുന്ന പ്രതിപക്ഷം മീരാകുമാറിന്റെ നാമനിര്‍ദ്ദേശ പതികാ സമര്‍പ്പണ ചടങ്ങിനെ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്.

പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ മീരാകുമാറിനോടൊപ്പം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനെത്തും. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പൂഷ്പാര്‍ച്ചന നടത്തിയതിനു ശേഷമായിരിക്കും മീരാകുമാര്‍ പത്രിക സമര്‍പ്പണത്തിനെത്തുന്നത്.

രണ്ട് തവണ മീരാകുമാര്‍ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമായ കരോള്‍ബാഗ് ഉള്‍പ്പെടുന്ന ദില്ലിയില്‍ നിന്നും പ്രചരണം ആരംഭിക്കും. വോട്ടെടുപ്പ നടക്കുന്ന ജൂലൈ 17 ന് മൂമ്പായി എല്ലാ സംസ്ഥാനങ്ങളിലും പര്യാടനം നടത്തും.

അതേസമയം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശില്‍ നിന്നും പ്രചരണം ആരംഭിച്ചു.നാളെ ജമ്മുകാശ്മീര്‍ സന്ദര്‍ശനം നടത്തുന്ന രാംനാഥ് കോവിന്ദ് സംസ്ഥാനത്തെ എം പി മാരെയും എം എല്‍ എ മാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിങ്ങും രാംനാഥ് കോവിന്ദിനെ അനുഗമിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News