പനിയെ പ്രതിരോധിക്കാന്‍ കേരളം ഒത്തൊരുമിച്ച്; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന
മൂന്നുദിവസം നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.


സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പനി പ്രതിരോധിക്കുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. സര്‍വ്വകക്ഷിയോഗത്തിലെ പ്രധാന തീരുമാനം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങളാണ്.

ജില്ലകള്‍ തിരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍,ബസ്റ്റാന്‍ഡുകള്‍,സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍,റോഡിന്റെ ഇരുവശങ്ങള്‍ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ളടത്ത് ഇന്ന് മുതല്‍ ശുചീകരണം തുടങ്ങും. സിപിഐഎം പ്രവര്‍ത്തകര്‍,വര്‍ഗ്ഗബഹുജന സംഘടനകള്‍,പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍,സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവരും ജനങ്ങളും സര്‍ക്കാരിന്റെ ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകും.മാലിന്യം നീക്കം ചെയ്യുന്നതിന് പ്രത്യേകസംവിധാനങ്ങളും ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട്.

കൊതുക്,എലി എന്നിവ പരത്തുന്ന പനികള്‍ അപകടകാരികളായതിനാല്‍ ഇവയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്‍ സി സി കേഡറ്റുകള്‍,സ്റ്റുഡന്റ് പോലീസ്,സ്‌കൗട്ട് ,പൊലീസ് അസോസിയേഷന്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി എത്തുന്നുണ്ട്. പനിയും മറ്റ് പകര്‍ച്ച വ്യാധികളും നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്‍തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News