‘അച്ചടക്കമില്ലായ്മയുടെ രാജ്ഞി ഖജനാവ് കൊളളയടിക്കുന്നത് നോക്കിനില്‍ക്കാനാവില്ല’ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ച ബംഗ്‌ളാവില്‍ കഴിയുന്ന
രാജസ്ഥാന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജപക്‌സെക്കെതിരെ ബിജെപി എംഎല്‍ എ യുടെ പ്രതിഷേധം. സംഗാനര്‍ എംഎല്‍എ ഘന്‍ശ്യാം തിവാരിയാണ് വസുന്ധര രാജെയുടെ വസതിക്കു മുന്‍പില്‍ പ്ലക്കാടുമായി സത്യാഗ്രഹമിരുന്നത്. മുഖ്യമന്ത്രി ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവ് ഒഴിയണമെന്നും ഔദ്യോഗിക വസതിയിലേക്ക് മാറണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. കൊള്ളക്കാരുടെയും മാഫിയയുടെയും വക്താക്കളായി രാജസ്ഥാന്‍ ബിജെപി സര്‍ക്കാര്‍ മാറിയെന്ന് ഇത്തേഹം നേരത്തെ ആരോപിച്ചിരുന്നു.
പ്രതിഷേധിച്ച തിവാരിയെയും അനുയായികളെയും പൊലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തു. അതേസമയം തിവാരിയെ അറസ്റ്റു ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യാതെ തിരിച്ച് ജാലുപുരയിലെ ഔദ്യോഗിക വസതിയില്‍ എത്തിക്കുകയാണ് പൊലീസ് ചെയ്തത്.
നേരത്തെ വസുന്ധരാ രാജെയുടെ വസതിക്കുമുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എം.എല്‍.എ അനുവാദം തേടിയിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. തുടര്‍ന്ന് രാജയുടെ വീട്ടിലേക്ക് പോയി സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here