മെസി പോകില്ല ഉറപ്പ്‌

അഭ്യൂഹങ്ങള്‍ക്ക് വിട, മെസി ബാര്‍സയില്‍ തന്നെയുണ്ടാകും. ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ബാര്‍സിലോണയുമായുള്ള കരാര്‍ പുതുക്കാനുള്ള തയാറെടുപ്പിലാണ്. 4 വര്‍ഷത്തേക്കാണ് കരാറില്‍ ഒപ്പിടുന്നത്.  റെക്കോര്‍ഡ് തുകയ്ക്കാവും ഒപ്പിടുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് ഉത്തരമുണ്ടാവുന്നത്. റയല്‍ മാഡ്രിഡിലോ മാഞ്ചസ്റ്ററിലോ അല്ല ബാര്‍സയുടെ കരുത്തന്‍ ടീമിലാണിനി മെസിയുണ്ടാവുക.

2018 വരെയുണ്ടെങ്കിലും കരാര്‍ പുതുക്കാത്തതില്‍ മുറവിളി കൂട്ടിയവര്‍ക്ക് മുന്നിലേക്കാണ് റെക്കോര്‍ഡ് തുകയും വാങ്ങി കാല്‍പന്തുകളിയുടെ മിശിഹാ ഡ്രിബിള്‍ ചെയാനൊരുങ്ങുന്നത്. ശനിയാഴ്ച 30വയസിലെത്തിയ മെസി 4വര്‍ഷത്തെ കരാര്‍ ഒപ്പിടുന്നതോടെ കളിയില്‍ നിന്ന് വിരമിക്കുന്നതും ബാര്‍സക്കൊപ്പമാകുമെന്ന് ആരാധകര്‍ക്ക് ഉറപ്പിക്കാം.

ഏറ്റവും മൂല്യമേറിയ താരമായി മെസി മാറുകയാണെന്ന് ബാര്‍സ മാനെജ്‌മെന്റ് വ്യക്തമാക്കുമ്പോള്‍ മെസി ഉള്‍പ്പെടുന്ന നിരയെ നല്‍കാന്‍ കഴിഞ്ഞാല്‍ ബാര്‍സയുടെ പുതിയ പരിശീലകനു വലിയ ഊര്‍ജമാകുമെന്ന പ്രതീക്ഷയിലുമാണവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here