
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം. സുനിയെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം
ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ജയിലിന് പുറത്തേക്ക് കടത്തുകയും ചെയ്തു. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ ഫോണും സിം കാര്‍ഡും പൊലീസ് കണ്ടെടുത്തിരുന്നു. പുതിയ ഷൂ വാങ്ങിയ അടിഭാഗം കീറി ഫോണ്‍ ഒളിപ്പിച്ചാണ് ജയിലിനുള്ളില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here