നടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്; മൊഴിയെടുത്തത് സുനിയുടെ കത്തിന്റേയും ഫോണ്‍വിളിയുടെയും അടിസ്ഥാനത്തില്‍; ദിലീപിനെതിരെ പരാതി നല്‍കുമെന്ന് സൂചന

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്തിന്റേയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും മൊഴി എടുത്തത്. മലയാള സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നടി മൊഴിയില്‍ പറഞ്ഞതായാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

അതേസമയം, പള്‍സര്‍ സുനിയും താനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കി.

ഇതിനിടെ ജയിലില്‍ സുനി ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. സുനിയെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ജയിലിന് പുറത്തേക്ക് കടത്തുകയും ചെയ്തു. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News