ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍, കോപ്പ അമേരിക്ക ജേതാക്കളായ ചിലിയെ നേരിടുമ്പോള്‍, രണ്ടാം സെമിയില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിക്ക് മെക്‌സിക്കോയാണ് എതിരാളികള്‍.
ഗ്രൂപ്പ് എയില്‍ ചാമ്പ്യന്‍മാരായാണ് പോര്‍ച്ചുഗലിന്റെ സെമി പ്രവേശനം, ഗ്രൂപ്പ് ബിയില്‍ ജര്‍മനി കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആധികാരികമായി തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാര്യപ്പോള്‍, ഒരു ജയം മാത്രമുള്ള ചിലി അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഞെട്ടുന്ന സമനിലയാണ് വഴങ്ങിയത്.
ചിലിയുടെ സുവര്‍ണ തലമുറയുടെ പോരാട്ട വീര്യത്തിന്റെ ചോദ്യചിഹ്നം കൂടിയാവുകയായിരുന്നു ഓസ്‌ട്രേലിയയോട് വഴങ്ങിയ സമനില. വിജയമുറപ്പിക്കാന്‍ റോണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ ബൂട്ടുകെട്ടുമ്പോള്‍, സാഞ്ചേഴ്‌സും, റോഡ്രിഗസുമൊക്കെ അണിനിരക്കുന്ന ചിലിയെ എഴുതിത്തള്ളാന്‍ ആവില്ല.
ലോകകപ്പിന് മുന്നൊരുക്കമെന്നോണം ജര്‍മനി യുവനിരയുമായിറങ്ങുമ്പോള്‍, മെക്‌സിക്കോയിക്കിത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here