നടിയെ ആക്രമിച്ച കേസ്; അന്വേഷണം കൃത്യമായ രീതിയിലാണെന്ന് സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ഊഹാപോഹങ്ങള്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നടന്‍മാരായ ദിലീപിനെയും അജു വര്‍ഗീസിനെയും സലിംകുമാറിനെയും വിമര്‍ശിച്ച് വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തി. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വുമന്‍ ഇന്‍ സിനിമാ കളക്ടീവ് വ്യക്തമാക്കി.

അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്നും വുമന്‍ ഇന്‍ സിനിമാ കളക്ടീവ് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടു നില്‍ക്കണമെന്ന് താരസംഘടന ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here