കൊലയാളി കാട്ടാനക്കൂട്ടത്തെ ആക്രമിച്ച് നാട്ടുകാര്‍; തോട്ടത്തില്‍ കുടുങ്ങിയ ആനകള്‍ മതില്‍ തകര്‍ത്ത് രക്ഷപ്പെടുന്ന വീഡിയോ വൈറല്‍

നാട്ടിലിറങ്ങി നാശം വിതയ്ക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനക്കൂട്ടം ഒടുവില്‍ മതില്‍ പൊളിച്ച് നാട്ടുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. അസമിലെ സോനിത്പൂരില്‍ കഴിഞ്ഞയാഴ്ച നടന്ന ആനക്കളിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സോനിത്പൂരിന് സമീപമുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണം തേടി നാട്ടിലിറങ്ങിയ മൂന്ന് കാട്ടാനകളാണ് ഈ വീഡിയോയിലെ നായകന്മാര്‍. ഭക്ഷണം തേടിയുള്ള യാത്രയ്ക്കിടെ നാട്ടുകാരുടെ ഉപദ്രവങ്ങളേറ്റ ആനക്കൂട്ടം ഒടുവില്‍ രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി. നാട്ടുകാരുടെ കൂട്ടായ ആക്രണണങ്ങള്‍ തുടര്‍ന്നതോടെ ആനക്കൂട്ടം ഗ്രാമത്തിലുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്‍ഡ് ഫുഡ് പാര്‍ക്കില്‍ കയറിക്കുടി.

ഇവിടെയും ഗ്രാമീണരുടെ കല്ലേറും കുറുവടിയേറും തുടര്‍ന്നു. പാര്‍ക്കിന്റെ സംരക്ഷണഭിത്തിയോളമെത്തിയെ കാട്ടാനകള്‍ ഗത്യന്തരമില്ലാതെ മതില്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. മൂന്നാനകളുടെയും കൂട്ടായ ശ്രമത്തിലാണ് മതില്‍ തകര്‍ന്നത്

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News