മോദിയുടെ ഭാര്യയ്ക്ക് വേണ്ടി ഡോര്‍ തുറന്ന യുഎസ് ഗാര്‍ഡ് ‘പ്ലിംഗി’; ‘ഇല്ല, മിസിസ് മോദിയില്ല’; വീഡിയോ വൈറല്‍

സോഷ്യല്‍മീഡിയയില്‍ പരിഹാസങ്ങള്‍ക്ക് വകവച്ച് മോദിയുടെ പുതിയ വീഡിയോ. മോദിയുടെ ‘ഭാര്യ’യ്ക്ക് വേണ്ടി ഡോര്‍ തുറക്കുന്ന യുഎസ് ഗാര്‍ഡ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ രസകരമായ സംഭവം.

സംഭവം ഇങ്ങനെ: ട്രംപും മെലാനിയ ട്രംപും മോദിയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. രണ്ട് സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ട്. ഇതിനിടെ വൈറ്റ് ഹൗസിലേക്ക് മോദിയെയും കൊണ്ട് കാര്‍ വരുന്നു. തുടര്‍ന്ന് ഡോറുകളുടെ അടുത്തേക്ക് ഗാര്‍ഡുകള്‍ ചെല്ലുകയും സല്യുട്ട് നല്‍കി മോദിക്കും ‘ഭാര്യയ്ക്കുമായി’ കാറിന്റെ ഇരുവശത്തെയും വാതില്‍ തുറക്കുകയും ചെയ്തു. എന്നാല്‍ മോദി വലതുവശത്തെ വാതിലിലൂടെ ഇറങ്ങുകയും ചെയ്തു. സാധാരണ മറുഭാഗത്ത് രാഷ്ട്രനേതാക്കളുടെ ഭാര്യമാരാണ് ഇരിക്കാറുള്ളത്. ഇത് അറിയാവുന്നത് കൊണ്ടാണ് ഗാര്‍ഡ് ആ ഭാഗത്തെ ഡോര്‍ തുറന്നത്. എന്നാല്‍ മോദിയും ഭാര്യയും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗാര്‍ഡിന് അറിയില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News