ഹോട്ട് എയര്‍ ബലൂണുകളില്‍ രജനി; 2.0 ന് വ്യത്യസ്ത പ്രചരണം

ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് അക്ഷയ് കുമാര്‍ ചിത്രം 2.0യുടെ പ്രൊമോഷനായി ലൈക പ്രൊഡക്ഷന്‍സ് ഏറെ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ പിന്തുടരുന്നു. ഹോളിവുഡ് മാതൃകയില്‍ ഹോട്ട് എയര്‍ ബലൂണുകളില്‍ രജനിയുടെ രൂപം പതിച്ചുകൊണ്ട് പ്രചാരണം നടത്തും.

ചിത്രത്തിന്റെ പ്രചാരണത്തിനായി താരങ്ങള്‍ വേള്‍ഡ് വൈഡ് ടൂര്‍ നടത്തുന്നുണ്ട്. താരങ്ങള്‍ സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം ഹോട്ട് എയര്‍ ബലൂണുകള്‍ പറത്തും.

ഹോളിവുഡ് ഹില്‍സില്‍ നിന്നായിരിക്കും ഇതിന്റെ തുടക്കം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായിയില്‍ ബ്രഹ്മാണ്ഡമായ ചടങ്ങില്‍ വെച്ചാകും നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News