ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി; ‘മോശം പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കും; ആരെയും ഭയക്കുന്നില്ല; പൊലീസില്‍ വിശ്വാസം’

തിരുവനന്തപുരം: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ ദിലീപിനെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നടി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആരെയും ഭയക്കുന്നില്ല. ഏത് അന്വേഷണത്തെയും നേരിടും. അന്വേഷണം ശരിയായ ദിശയിലാണെന്നും പൊലീസില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും നടി പറഞ്ഞു. തെറ്റു ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പൊലീസ് ആവശ്യപ്പെട്ടിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും നടി വ്യക്തമാക്കി.

പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിലീപ് തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നാണ് ലാല്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News