തിരുവനന്തപുരം:ശമ്പള വര്‍ദ്ധനവ് വിഷയത്തില്‍ സ്വകാര്യ നഴ്‌സുമാര്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കട്ടെയെന്ന നിലപാടാണ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ച വരെ പണിമുടക്ക് സമരം നടത്തില്ലെന്ന് യൂണറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി.
അടിസ്ഥാന ശമ്പളം 22,000രൂപയാക്കണമെന്നതായിരുന്നു സ്വകാര്യ നഴ്സ്സുമാരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തുടര്‍ന്നുള്ള മൂന്നാമത്തെ ചര്‍ച്ചയിലും സ്വീകരിച്ചത്. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇനിയുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്താന്‍ തീരുമാനിച്ചത്.
30 ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ സാധിക്കില്ലെന്നും അടിസ്ഥാന ശമ്പള ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കട്ടെ എന്ന നിലപാടാണ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. മന്ത്രി തലത്തില്‍ നടക്കുന്ന ചര്‍ച്ച വരെ പണിമുടക്ക് സമരം നടത്തില്ലെന്ന് യൂണറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. UNA സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.