
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സദാചാര പൊലീസ് സംഘം പീഡനക്കേസില്‍ അറസ്റ്റില്‍. ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരായ അവിനാഷ്, ജിതേന്ദ്ര, പങ്കജ് എന്നിവരാണ് പിടിയിലായത്. കൂട്ടബലാത്സംഗം പൊലീസിനെ മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി ബറേലിയിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത ദീപക് എന്നയാളുമായി അവിനാഷ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുഹൃത്തുക്കളുമായി എത്തിയ അവിനാഷ്, ദീപക്കിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഘത്തെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കുടുംബത്തിലെ ഒരു സ്ത്രീയുടെ പരാതിയിലാണ് മൂവര്‍ക്കുമെതിരെ ബലാത്സംഗം കുറ്റം ചുമത്തിയത്.
ഇതിന് പിന്നാലെ ഹിന്ദു യുവവാഹിനി നേതാക്കളായ ജിതേന്ദ്രയും പങ്കജും, ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലും പ്രത്യേകം കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here