സിംഹങ്ങളെ പോലെ തല ഉയര്‍ത്തു;മറ്റൊരു ലോകം സാധ്യമാണ്; ബ്രിട്ടനെ ഇളക്കി മറിച്ച ജെര്‍മി കോര്‍ബിന്റെ പ്രസംഗം ലോകമാകെ തരംഗമാകുന്നു

ലണ്ടന്‍: ബ്രക്‌സിറ്റെന്ന ബ്രിട്ടിഷ് ജനതയുടെ ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ആവേശത്തിലായിരുന്നു പ്രധാനമന്ത്രി തെരേസാ മെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അധികാര കൈമാറ്റത്തിന് വര്‍ഷങ്ങളുണ്ടായിരിക്കെ ആത്മിശ്വസത്തിലായിരുന്നു തെരേസയുടെ പ്രഖ്യാപനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടിഷ് ജനത ജെര്‍മി കോര്‍ബിന്റെ അവിശ്വസനീയ കുതിപ്പിനായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ ബ്രിട്ടണെ ഞെട്ടിച്ച കോര്‍ബിന്‍ ഇപ്പോള്‍ ലോകത്തെ ഒന്നടങ്കം ആവേശത്തിലാക്കുകയാണ്. ഗ്ലാസ്ടന്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ ബ്രിട്ടിഷ് ജനതയെ ഇളക്കിമറിച്ച കോര്‍ബിന്റെ പ്രസംഗം ഇപ്പോള്‍ ലോകമാകെ തരംഗമായിട്ടുണ്ട്. ലോകത്തില്‍ മാറ്റം എന്നത് അനിവാര്യമാണെന്നും ജനങ്ങള്‍ ഒന്നടങ്കം തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ പുതിയൊരു ലോകം സാധ്യമാണെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

പ്രിയപ്പെട്ട കവി ഷെല്ലിയുടെ വരികള്‍ ആവേശത്തോടെ ഉദ്ദരിച്ചായിരുന്നു കോര്‍ബിന്റെ പ്രസംഗം

‘ചെറിയ മയക്കത്തിന് ശേഷം സിംഹങ്ങളെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കൂ, ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയാത്ത വിധം കരുത്ത് നേടൂ, ഉറക്കത്തില്‍ നിങ്ങളെ ബന്ധനത്തിലാക്കിയ ചങ്ങലകള്‍ കുടഞ്ഞെറിയൂ, നമ്മളാണ് ഭൂരിപക്ഷം, അവര്‍ കുറച്ച് പേരേ ഉള്ളൂ, മറ്റൊരു ലോകം സാധ്യമാണ്, നമ്മള്‍ ഒരുമിച്ച് നിന്നാല്‍’ കോര്‍ബിന്റെ പ്രസംഗം ബ്രിട്ടിഷ് ജനതയെ ഒന്നടങ്കം ആവേശത്തിലാക്കിയിട്ടുണ്ട്. ചരിത്രത്തിലെ മികച്ച പ്രസംഗങ്ങളുടെ കൂട്ടത്തിലാണിപ്പോള്‍ കോര്‍ബിന്റെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here