ധോണിയേയും പ്രഭാസിനേയും പിന്നിലാക്കി ദുല്‍ഖര്‍; ‘മോസ്റ്റ് ഡിസൈറബിള്‍ മെന്‍’ പട്ടികയില്‍ ഡിക്യുവിന് സ്വര്‍ണതിളക്കം

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകര്‍ക്ക് ഏറ്റവും പ്രിയമുള്ളതും ഡിക്യുവിനോട് തന്നെ. നിഷ്‌കളങ്കമായ പുഞ്ചിരിക്കപ്പുറം അഭിനയശേഷികൊണ്ടും ദക്ഷിണേന്ത്യയിലാകെ ദുല്‍ഖര്‍ മിന്നി തിളങ്ങുകയാണ്.

എല്ലാ വര്‍ഷവും ടൈംസ് ഗ്രൂപ്പ് നടത്തുന്ന മോസ്റ്റ് ഡിസൈറബിള്‍ മാന്‍ സെര്‍വയില്‍ ദുല്‍ഖറും ഇടംകണ്ടെത്തിയെന്നതാണ് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പുതിയ വാര്‍ത്ത. പട്ടികയില്‍ 14ാം സ്ഥാനത്താണ് ആരാധകരുടെ ഡിക്യു. മലയാളത്തില്‍ നിന്നും മറ്റാര്‍ക്കും ആദ്യ 15 ല്‍ ഇടം കണ്ടെത്താനായിട്ടില്ല.

ഓണ്‍ലൈന്‍ പോളിങ്ങിലൂടെ നടത്തുന്ന സര്‍വയില്‍ 2016 ലെ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. ഒന്നാം സ്ഥാനത്ത് മിസ്റ്റര്‍ വേള്‍ഡ് ആയ രോഹിത് ഖണ്ഡേല്‍വാളും രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ്.

ദക്ഷിണേന്ത്യയില്‍ നിന്നും മഹേഷ് ബാബു മാത്രമാണ് ദുല്‍ഖറിന് പുറമെ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ ലിസ്റ്റില്‍ 41ാം സ്ഥാനത്തായിരുന്നു. ബോളിവുഡിലെ മിന്നും താരം ജോണ്‍ എബ്രഹാം (15), ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണി (18), ബാഹുബലിയിലെ പ്രഭാസ് (22), റാണ ദഗുബട്ടി (24) എന്നിവരെല്ലാം ദുല്‍ഖിന് പിന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News