വിദ്യാഭ്യാസ വകുപ്പിന് രാജഗോപാലിന്റെ പ്രശംസ; ഇച്ഛാശക്തിയുള്ള മന്ത്രി വലിയമാറ്റമുണ്ടാക്കിയെന്നും ബിജെപി എം എല്‍ എ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെ വാനോളം പുകഴ്ത്തി ബിജെപി എം എല്‍ എ ഒ.രാജഗോപാല്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം പ്രകടമാണ്. പൊതുവിദ്യാലയങ്ങളിലേക്ക് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇച്ഛാശക്തിയുള്ള വിദ്യാഭ്യാസ മന്ത്രി ഉണ്ടായത് ഇപ്പോള്‍ സന്തോഷം ഉണ്ടാക്കുന്ന കാര്യം ആണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിക്കവെയാണ് വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രി സി രവീന്ദ്രനാഥിനെയും വാനോളം പുകഴ്ത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News