‘പ്രമുഖ നടിയ്ക്ക് മാത്രമുളളതാണോ സ്വകാര്യത, പ്രമുഖ നടനെ എത്രവേണമെങ്കിലും വേട്ടയാടാമോ’ ചോദ്യവുമായി സംവിധായകന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലും വഴിത്തിരുവുകളും ഉണ്ടായ സാഹചര്യത്തില്‍ നടന്‍ ദിലീപിന് പിന്തുണയുമായി പുതുമുഖ സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തെത്തി. അക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിക്കുന്നത് ചോദ്യം ചെയ്യപ്പെടുമ്പോഴും സംശയത്തിന്റെ നിഴലിലുള്ള നടന്റെ പേര് വാര്‍ത്തകളില്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയാണ് ഒമര്‍ ലുലു.

പ്രമുഖ നടിക്ക് മാത്രമല്ല, പ്രമുഖ നടനുമുണ്ട് കുടുംബവും ജീവിതവും സ്വകാര്യതയുമൊക്കെയെന്ന് ഒമര്‍ ചൂണ്ടികാട്ടി. സംഭവത്തില്‍ നടന്റെ പേര് എല്ലാവരും ദുരുപയോഗം ചെയ്യുകയാണെന്നും ഇത് എന്ത് ന്യായമാണെന്നും ഒമര്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്ക് എത്ര വട്ടം വേണേലും നടനെ ആവര്‍ത്തിച്ച് അലക്കുന്നതില്‍ തെറ്റില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News