മൊതലാളീ…ജങ്ക..ജഗ ജഗ; 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദിനെ രക്ഷിക്കാനായി രമണന്‍ വെള്ളിത്തിരയിലെത്തി

സോഷ്യല്‍ മീഡിയയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് രമണന്‍. ട്രോളര്‍മാര്‍ക്ക് രമണനോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെ. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളെ കുടു കുടാ ചിരിപ്പിച്ച പഞ്ചാബി ഹൗസിലെ രമണന്‍ വീണ്ടും വെള്ളിത്തിരയിലെത്തി.

പഞ്ചാബി ഹൗസിലെ ദിലീപിന്റെ ഉണ്ണിയെക്കാള്‍ പ്രക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഹരിശ്രീ അശോകന്റെ രമണന്‍ തന്നെയായിരുന്നു. രണ്ട് ദശാബ്ദത്തോളമായിട്ടും രമണന്റെ തമാശകള്‍ക്ക് പഴക്കമില്ല. രമണനെ മുഖ്യ കഥാപാത്രമാക്കി ഉണ്ടാകുന്ന ട്രോളുകള്‍ക്കും സമൂഹ മാധ്യങ്ങളില്‍ കിട്ടുന്ന ജനപ്രീതിയും ഒന്ന് വേറെതന്നെയാണ്.

രമണനെ വീണ്ടും വെള്ളിത്തിരയില്‍ കാണണമെന്ന മലയാളികളുടെ ആഗ്രഹം സഫലമായി. പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിലല്ല രമണന്‍ വീണ്ടുമെത്തിയത്. തീയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന ഫഹദ് ഫാസിലിന്റെ റോള്‍ മോഡല്‍സിലൂടെയാണ് രമണന്റെ സര്‍പ്രൈസ് ഗസ്റ്റ് റോള്‍. സൂപ്പര്‍ താരങ്ങളുടെ അതിഥി പ്രവേശനത്തോളം രമണനെയും ആരാധകര്‍ കയ്യടിയോടെ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കുറെ രമണന്‍ മീമുകള്‍ കിട്ടുമെന്ന സന്തോഷത്തിലാണ് ട്രോളര്‍മാരും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here