രാജ്യത്ത് നടക്കുന്നത് മുസ്ലിങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന് ശബ്‌നം ഹാഷ്മി; ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരം തിരികെ നല്‍കി

ദില്ലി: ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരം തിരികെ നല്‍കി. രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കെതിരായ സംഘടിത ആക്രമങ്ങളും ഇസ്‌ലാം പേടി വളര്‍ത്താനുള്ള ശ്രമങ്ങളും തടയാനുള്ളതില്‍ ന്യൂനപക്ഷകമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് ശബ്‌നം ഹാഷ്മി പറഞ്ഞു.

2008ല്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലെ സേവനങ്ങളെ മുന്‍നിര്‍ത്തി നല്‍കിയ അവാര്‍ഡാണ് ശബ്‌നം ഹാഷ്മി തിരികെ നല്‍കിയത്. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പിലാക്കിയതിന് സമാനമായി മുസ്‌ലിങ്ങളെ വംശീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത് എന്നും പൊതുസ്ഥലങ്ങളില്‍ പോലും മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലാതായി എന്നും 2021ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും ശബ്‌നം ഹാഷ്മി പറഞ്ഞു.

അതേസമയം, ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ വച്ച് 16 വയസുള്ള മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊന്നതിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, തിരുവനന്തപുരം ഉള്‍പ്പടെ അഞ്ച് നഗരങ്ങളില്‍ വിവിധ സംഘടനകള്‍ ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here