വീണ്ടും സുചിലീക്‌സ്; ഇത്തവണത്തെ ഇര നിവേത

തമിഴ് സിനിമാ ലോകത്തിന് തലവേദന സൃഷ്ടിച്ച സുചിലീക്‌സ് വീണ്ടും എത്തി. യുവനടി നിവേത പേതുരാജാണ് ഇത്തവണത്തെ ഇര. നടിയുടേതെന്ന പേരില്‍ നഗ്നചിത്രങ്ങളും വീഡിയോകളുമാണ് സുചിലീക്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നടിയുമായി സാമ്യമുള്ള മുഖമാണ് ചിത്രങ്ങളിലും വീഡിയോകളിലുമുള്ളത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞതോടെ നടി പൊലീസില്‍ പരാതി നല്‍കി. സുചിലീക്‌സ് എന്ന ഹാഷ് ടാഗോട് കൂടി തന്നെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ഗായികയും നടിയുമായ സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോയുമാണ് സുചിലീക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ധനുഷ്, അമലാ പോള്‍, ആന്‍ഡ്രിയ, തൃഷ, സണ്‍ടിവി അവതാരിക ദേവദര്‍ശനി, ഗായിക ചിന്മയി എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഈ അക്കൗണ്ടില്‍ നിന്നും പുറത്തുവന്നിരുന്നു. ഇതോടെയാണ് സുചിലീക്‌സ് ദേശീയശ്രദ്ധയും നേടിയത്.

എന്നാല്‍ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും താനല്ല, ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടതെന്നുമാണ് സുചിത്ര പറയുന്നത്. സുചിത്രയുടെ ഭര്‍ത്താവ്, നടന്‍ കാര്‍ത്തിക് തന്റെ ഭാര്യ ഡിപ്രെഷന് അടിമപ്പെട്ടിരിക്കുകയാണെന്നും സംഭവിച്ചതിലൊന്നും അവര്‍ക്ക് പങ്കില്ലെന്നും വിശദീകരിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ അമേരിക്കയിലേക്ക് പോയ ഇരുവരും അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത്.

ഒരുനാള്‍കൂത്ത് എന്ന ചിത്രത്തിലൂടെയാണ് നിവേത തമിഴില്‍ ശ്രദ്ധേയയാകുന്നത്. മിസ് ഇന്ത്യ യുഎഇ 2015 കിരീടവിജയി കൂടിയാണ് നിവേത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here