
കോട്ടയം: 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി ജിഷ്ണുപ്രഭ (20) ആണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നു: ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ തിരുവമ്പാടി സ്വദേശിയായ ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം.
സംഭവം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ, പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ജിഷ്ണു പൊലീസില്‍ പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ് വിവാഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here