‘നിങ്ങള്‍ കാണേണ്ടെന്ന് അവര്‍ തീരുമാനിച്ച സിനിമ, നിങ്ങളിലേക്ക് തന്നെ’: ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ റിലീസിനൊരുങ്ങുന്നു

നാല് സ്ത്രീകളുടെ ജീവിതം പറയുന്ന ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 21ന് ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘നിങ്ങള്‍ കാണേണ്ടെന്ന് അവര്‍ ആഗ്രഹിച്ച സിനിമ, നിങ്ങളിലേക്ക് തന്നെ’ എന്നാണ് റിലീസിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടുകൂടിയാണ് ചിത്രം വാര്‍ത്തകളിലിടം പിടിക്കുന്നത്. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പ്രകാശ് ഝാ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്ലെറ്റ് ടൈബ്ര്യൂണലിനൈ സമീപിച്ചു. ഈ വിധിയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്തു.

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’, ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്.

അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്. കൊങ്കണ സെന്‍ ശര്‍മ, രത്‌ന പഥക്, സുശാന്ത് സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News