അമ്മയാകുന്നതിന്റെ ത്രില്ലില്‍ സെറീന; ഗര്‍ഭകാല ചിത്രങ്ങളുമായി വാനിറ്റി ഫെയര്‍

വാനിറ്റി ഫെയര്‍ എന്ന മാസികയുടെ ഓഗസ്റ്റ് ലക്കത്തിന്റെ കവര്‍ ചിത്രമായാണ് സെറീന പ്രത്യക്ഷപ്പെട്ടത്. മാഗസിനില്‍ സെറീനയുമായുള്ള അഭിമുഖവും ചേര്‍ത്തിട്ടുണ്ട്. റെഡിറ്റ് എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്‍ ആണ് സെറീനയുടെ കുഞ്ഞിന്റെ പിതാവ്. ഇരുവരുടേയും ആദ്യത്തെ കുട്ടിയാണിത്.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് തൊട്ട് മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന് സെറീന ലോകത്തോട് പറഞ്ഞത്. ഗര്‍ഭകാല വിശേഷങ്ങള്‍ സെറീന മാഗസിനോട് വിവരിക്കുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കുന്ന സമയത്ത് തനിക്ക് ഒരു സംശയവുമില്ലായിരുന്നെന്നും എന്നാല്‍ ടെന്നീസ് പരിശീലനത്തിനിടയ്ക്ക് ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടപ്പോള്‍ സുഹൃത്തിന്റെ ഉപദേശപ്രകാരം പ്രെഗ്‌നന്‍സി ടെസ്റ്റ് നടത്തിയതാണെന്നും സെറീന പറയുന്നു. ടെസ്റ്റ് പോസിറ്റീവ് എന്ന് കണ്ടപ്പോള്‍ താന്‍ തളര്‍ന്ന് പോയെന്ന് സെറീന. ആസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ എല്ലാം ഇക്കൊല്ലത്തെ പ്ലാന്‍ ആയിരുന്നു. ഇനി എങ്ങനെ പരിശീലനം നടത്തുമെന്നോര്‍ത്ത് വിഷമവൃത്തത്തിലായെന്നും സെറീന പറയുന്നു.

പ്രെഗ്‌നന്‍സി ഉറപ്പാക്കാന്‍ പിന്നെയും അഞ്ചു തവണ ടെസ്റ്റ് നടത്തി. അഞ്ചുതവണയും പോസിറ്റീവ്. 2015ലാണ് അലക്‌സിസും സെറീനയും പരിചയപ്പെടുന്നത്. ഇറ്റലിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഇരുവരും ആദ്യമായി സംസാരിച്ചത്. 35 കാരിയായ സെറീനയും ടെന്നീസ് താരം ജോണ്‍മെക്കന്റോയുമായി കഴിഞ്ഞ ദിവസം ഉണ്ടായ വാക്‌പോര് ഏറെ വിവാദമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here