
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. ദിലീപ്, അജു വര്‍ഗീസ്, സലിംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ദിലീപിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിലീപ് തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നാണ് ലാല്‍ പറഞ്ഞത.്
നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന് സലിം കുമാര്‍ മാപ്പു ചോദിച്ച് രംഗത്തെത്തിയിരുന്നു. നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. അജുവും പിന്നീട് പേര് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here