ആരോഗ്യ ലോകത്തെ മഞ്ഞള്‍ വരപ്രസാദം

ഇഞ്ചി വര്‍ഗ്ഗത്തില്‍പെട്ട ഒരു ചെടിയാണു മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിണ്‍ (Curcumin)എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാണ്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യ, ചൈന, ഈസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്നു. കറികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിച്ച് തുടങ്ങിയതാണെങ്കില്ും വളരെ വൈകിയാണ് മഞ്ഞളിന്റെ ക്യാന്‍സര്‍ പ്രതിരോധ ശേഷി ആധുനിക ശാസ്ത്രം തിരിച്ചറിഞ്ഞത്.

ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.. ശ്വാസകോശത്തിലടക്കം അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും വിഷാംശങ്ങളും പുറതെള്ളാന്‍ മഞ്ഞളിന് കഴിവുണ്ട്. പാല്‍ പാടയോ വെണ്ണയോ ചേര്‍ത്ത് മുഖത്ത് പുരട്ടാം, മഞ്ഞള്‍ മാത്രം പുരട്ടിയാല്‍ തൊലി വരളാന്‍ സാധ്യതയുണ്ട്.
മഞ്ഞളിന്റെ വിവിധ ഭാഷയിലെ പേരുകള്‍ സംസ്‌കൃതം-ഹരിദ്ര,ഇംഗ്ലീഷ് – ടര്‍മറിക്, ഹിന്ദി -ഹല്‍ദി, ഉര്‍ദു -ബല്ദി,അറബി-കുര്‍കും,സ്പാനിഷ്-കര്‍ചുമ,ഫ്രഞ്ച്-സഫ്രാന്‍ ദെ ഇന്‌ടെസ് ,
ജര്‍മന്‍-കുര്‍്കുമാ എന്നിങ്ങനെ.

ചെറിയ ചിനപ്പുകളാണ് നടില്‍ വസ്തുവായി തിരഞ്ഞെടുക്കുന്നത്. തടങ്ങളില്‍ വിത്തുകള്‍ നടാവുന്നതാണ്. കുഴികളില്‍ ചാണകപ്പൊടി നിറച്ച് മുക്കാലിഞ്ച് കനത്തില്‍ മണ്ണിട്ടുമൂടി പച്ചിലകൊണ്ട് പുതയിടുക.രാസവളം വിദ്ഗദ്ധ നിര്‍ദ്ദേശത്തില്‍ ഇടണം.

എന്നാല്‍ കിഡ്‌നി സ്റ്റോണ്‍, രക്തകട്ടപിടിക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍, ഷുഗര്‍ കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ ഗോള്‍ ബ്‌ളാഡര്‍ പ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞള്‍ നിത്യേന കഴിക്കുന്നതില്‍ കുഴപ്പമുണ്ട്.വിദഗ്ധ നിര്‍ദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News