
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്, ബെഹ്‌റയെ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കാന്‍ തീരുമാനമായത്.
സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ബെഹ്റ, ടിപി സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവുണ്ടായപ്പോഴാണ് സ്ഥാനം ഒഴിഞ്ഞത്.
തന്നെ തിരികെ നിയമിച്ചതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ബെഹ്‌റ പ്രതികരിച്ചു. പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിവാദങ്ങള്‍ തന്നെ അലട്ടുന്നില്ലെന്നും ബെഹ്‌റ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുകയാണ് പൊലീസിന്റെ ചുമതല. അത് ഭംഗിയായി നിറവേറ്റുമെന്നും ബെഹ്റ പറഞ്ഞു. കേസുകൾ എല്ലായ്പ്പോഴും വിവാദപരമായിരിക്കും. അതൊന്നും അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here