വിശ്വാസം ‘ഓവറായാല്‍’ പണി കിട്ടും

വിമാനത്തിന്റെ എഞ്ചിനുള്ളിലേക്ക് നാണയം വലിച്ചെറിഞ്ഞു. ഒടുവില്‍ പണി കിട്ടി. 80 വയസ്സുകാരിയായ വൃദ്ധയാണ് യാത്രക്കാര്‍ക്ക് പണി കൊടുത്തത്. ചൈനയിലെ ഹാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഇവര്‍ ആചാരത്തിന്റെ ഭാഗമായി എഞ്ചിനുള്ളിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിയുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് പരിശോധനനടത്തിയപ്പോഴാണ് വൃദ്ധ വലിച്ചെറിഞ്ഞ ഒന്‍പതു നാണങ്ങളില്‍ ഒന്ന് എഞ്ചിനുള്ളില്‍ നിന്നും കണ്ടെത്തിയത്.

ഇതോടെ യാത്ര വൈകുകയായിരുന്നു. വിശ്വസത്തിന്റെ ഭാഗമായാണ് നാണയങ്ങളെറിഞ്ഞതെന്നാണ് വൃദ്ധ പൊലീസിനൊട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News