“ഇപ്പ ശരിയാക്കിത്തരാം”; കൊഹ്ലിയെ ശരിയാക്കാന്‍ എഞ്ചിനിയര്‍

ഇപ്പ ശരിയാക്കിത്തരാം കൊഹ്ലിയെ ഇപ്പശരിയാക്കിത്തരാം. ക്രിക്കറ്റ് ടീമിന്റ കോച്ചായാല്‍ കൊഹ്ലിയുടെ കാര്യം ഞാന്‍ ശരിയാക്കിത്തെരാമെന്നാണ് ഉപേന്ദ്ര നാഥ് ബ്രഹ്മചാരിയെന്ന യുവ എഞ്ചിനിയര്‍ പറയുന്നത്.

ഇന്ത്യയുടെ ക്രിക്കറ്റ് ടീം കോച്ചാകാന്‍ അപേക്ഷ നല്‍കിയ കക്ഷി പിടിവാശിക്കാരനായ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിയെ നേര്‍വഴിക്കുനടത്താന്‍ തനിക്കു കഴിയുമെന്നാണ് പറയുന്നത്.

ബിസിസിഐയുടെ വെബ്‌സെറ്റില്‍ നിന്നും ഇമെയില്‍ വിലാസം എടുത്താണ് ഇയാള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം ഞാന്‍ കോച്ചായാല്‍ മാറുമെന്നും ക്യാപ്റ്റനെ താന്‍ നേര്‍ഴിക്കു നടത്തുമെന്നുമാണ് ഇയാള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here