നടിക്കെതിരായ പരാമര്‍ശം; ദിലീപും സലിംകുമാറും മിതത്വം പാലിക്കണമായിരുന്നെന്ന് സിബി മലയില്‍; സലിംകുമാര്‍ പ്രസ്താവന തിരുത്തിയത് ലാല്‍ പറഞ്ഞിട്ട്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപും സലിംകുമാറും നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സിബി മലയില്‍. പരമാര്‍ശത്തില്‍ ദിലീപും സലിംകുമാറും മിതത്വം പാലിക്കണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

വിഷയത്തില്‍ വൈകാരികമായ പ്രതികരണങ്ങള്‍ ആവശ്യമില്ല. വിവേകപൂര്‍ണമായ പ്രതികരണങ്ങളാണ് ആവശ്യം. സോഷ്യല്‍മീഡിയയിലും മറ്റും പ്രതികരണങ്ങള്‍ നടത്തുന്നവര്‍ എല്ലാവര്‍ക്കും വ്യക്തിജീവിതമുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സലിംകുമാര്‍ പ്രസ്താവന തിരുത്തിയത്, സംവിധായകന്‍ ലാല്‍ വിളിച്ച് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണെന്നും സിബി മലയില്‍ പറഞ്ഞു.

പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിലീപ് തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നാണ് ലാല്‍ പറഞ്ഞത്.

നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന് സലിം കുമാര്‍ മാപ്പു ചോദിച്ച് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News