നടിയെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണം, അവര്‍ക്കൊപ്പം ‘അമ്മ’ നില്‍ക്കില്ലെന്ന് ഇന്നസെന്റ്; സംഭവം ‘അമ്മ’ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ്. മലയാള സിനിമയില്‍ ക്രിമിനലുകളുള്ളതായി തനിക്ക് അറിയില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അവര്‍ക്കൊപ്പം അമ്മ’ നില്‍ക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലോ ജനറല്‍ ബോഡിയിലോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇന്നസെന്റ് പറഞ്ഞു. പൊലീസിന്റേയും കോടതിയുടേയും പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. അതിനാല്‍ അതേക്കുറിച്ച് പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

അന്വേഷണം നന്നായി തന്നെയാണ് നടക്കുന്നത്. സംഭവം ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും ഡിജിപിയേയും ബന്ധപ്പെട്ടിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും ഇപ്പോള്‍ പ്രസ്താവനകളൊന്നും നടത്തരുതെന്നും ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു. എന്തെങ്കിലും പറഞ്ഞ് പിന്നെ താന്‍ പ്രതിയാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇന്നസെന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News