സെന്‍സര്‍ ബോര്‍ഡ്‌ പിടിവീണു; ടിയാന്‍ വൈകും

ടിയാന്‍ വൈകും. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ടിയാന്‍ റിലീസിനെത്തുന്നത് വൈകും. ജൂണ്‍ 29 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സെന്‍സറിങ്ങ് പ്രശ്‌നങ്ങള്‍ കാരണം റിലീസിങ്ങ് നീട്ടുകയാണ്‌.

പ്രിഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂെടയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ റിലീസിങ്ങ് തിയ്യതി ഉടന്‍ അറിയിക്കുമെന്നും പോസറ്റില്‍ പറയുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് 20 കോടിയാണ് മുതല്‍ മുടക്ക്.
റെഡ്‌റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്,മുരളി ഗോപി,പത്മപ്രിയ, അനന്യ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഗോപി സുന്ദറിന്റെയാണ് സംഗീതം. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News