പശുവിന്റെ പേരില്‍ വീണ്ടും സംഘപരിവാര്‍ ആക്രമണം; മുസ്ലിം കുടുംബത്തെ മര്‍ദിച്ച് വീടിന് തീയിട്ടു

ദില്ലി: വീടിന് പുറത്ത് പശുവിന്റെ ജഡം കണ്ടെന്ന് ആരോപിച്ച് സംഘപരിവാര്‍ അനുഭാവികള്‍ വീടിന് തീയിട്ട് വീട്ടുടമസ്ഥനെ മര്‍ദിച്ച് അവശനാക്കി. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലിയിലെ ബേരിയ ഗ്രാമത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പ്രദേശവാസിയായ ഉസ്മാന്‍ അന്‍സാരിയുടെ വീടിന് സമീപം ഒരു പശു ചത്തു കിടക്കുന്നത് കണ്ട് ഒരു സംഘം ആളുകള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു. അന്‍സാരിയെ മര്‍ദിച്ച് സംഘം വീടിന് തീയിട്ടു. കുടുംബാംഗങ്ങള്‍ക്ക് നേരേയും അതിക്രമം ഉണ്ടായി. വിവരം അറിഞ്ഞ് എത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി.

വീട്ടുടമയേയും കുടുംബാഗങ്ങളേയും ആശുപത്രിയിലെത്തിക്കാന്‍ പൊലീസിന് ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു. ഇതില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സ്ഥിതിഗതികള്‍ ശാന്തമാകാത്തതിനെ തുടര്‍ന്ന് പൊലീസിന് പല തവണ ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കേണ്ടി വന്നതായി ജാര്‍ഖണ്ഡ് പൊലീസ് വക്താവ് അറിയിച്ചു.

അമ്പതോളം പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഇരുന്നൂറോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News