
ഉദയകുമാര്‍ ഉരുട്ടി കൊലകേസിന്റെ വിചാരണക്കിടെ മുഖ്യസാക്ഷി സുരേഷ്‌കുമാര്‍ കൂറുമാറി. സാക്ഷി കൂറുമാറിയതായി സിബി ഐ കോടതി പ്രഖ്യാപിച്ചു.കൊല്ലപ്പെട്ട ഉദയകുമാറിനൊപ്പം മോഷണകുറ്റം ആരോപിച്ച് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയാണ് കൂറുമാറിയ സുരേഷ് കുമാര്‍
2005 സെപ്റ്റംബര്‍ 27ന് രാത്രി ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍പെക്ടറുടെ പ്രത്യേക സ്‌ക്വാഡ് ഉദയകുമാറിനെയും സുരേഷ്‌കുമാറിനേയും ഒന്നിച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്ന് നടന്ന വിചാരണയില്‍ സാക്ഷി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍ ,ശ്രീകുമാര്‍ എന്നീവര്‍ക്കെതിരെ പ്രതിമൊഴി നല്‍കിയെങ്കിലും മറ്റൊരു പ്രതി സോമനെതിരെ മൊഴി നല്‍കാന്‍ സുരേഷ്‌കുമാര്‍ തയ്യാറിയില്ല.
മുന്‍പ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി അടക്കമുളള കാര്യങ്ങള്‍ സുരേഷ് കുമാര്‍ കോടതിയില്‍ നിഷേധിച്ചു. കൂറുമാറിയ സുരേഷ്‌കുമാറിനെയും പ്രതിഭാഗം ചേര്‍ന്നതായി കോടതി പ്രഖ്യാപിച്ചു. വിചാരണ ആരംഭിച്ച ശേഷം കൂറുമാറുന്ന രണ്ടാമത്തെ സാക്ഷിയാണ് സുരേഷ്‌കുമാര്‍. കേസിലെ മാപ്പുസാക്ഷിയും മുന്‍ ഹെഡ് കോണ്‍സ്റ്റബിളുമായ വിജയകുമാര്‍ നേരത്തെ കൂറുമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here