ഈ പാവയെ എനിക്കിഷ്ടമാണ്, അമ്മയ്ക്ക് ശമ്പളം കിട്ടിയിട്ടേ വാങ്ങാനാവൂ, അതു വരെ ഇത് വേറാരും വാങ്ങരുത്, എനിക്ക് സങ്കടമാകും,പത്തു വയസുകാരന്റെ കണ്ണു നനയിക്കുന്ന കുറിപ്പ്

പത്ത് വയസുകാരന്‍ ലിയോണിന് ഹണ്ട്‌സ് ക്രോസിലെ കടയില്‍ കണ്ണുടക്കിയത് പാണ്ഡെയുടെ പാവയില്‍. അവനത് വാങ്ങണം. അമ്മയോട് പറഞ്ഞപ്പോള്‍ ജോലി സ്ഥലത്ത് നിന്ന് കൂലി ലഭിക്കുമ്പോള്‍ വാങ്ങിത്തരാമെന്നായിരുന്നു ഉത്തരം. കോച്ചു ലിയോണിന് ആ പാവയെ കൈവിടാനാകുമായിരുന്നില്ല തനിക്കറിയാവുന്ന ഭാഷയില്‍ അവന്‍ ആ പാവയെ ഇട്ടിരിക്കുന്ന കവറില്‍ ഇങ്ങിനെയെഴുതി.

‘എന്റെ അമ്മയ്ക്ക് ഈ പാവയെ വാങ്ങിത്തരാന്‍ ഇപ്പോള്‍ പണമില്ല.ജൂണ്‍15നാണ് പണം ലഭിക്കുക.അതു കൊണ്ട് ഇവനെ ആരും വാങ്ങരുത്,വേറെ ആരെങ്കിലും വാങ്ങുകയാണെങ്കില്‍ എനിക്ക് സങ്കടമാകും.’

കടയുടമ ഈ കുറിപ്പു കണ്ടു.ലിയോണിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കുറിപ്പ് ഫേസ്ബുക്കിലിട്ടു.

ലിയോണിന്റെ അമ്മ ഡെബ്ബി ഒരു ഹോസ്പിറ്റലില്‍ നഴ്‌സാണ്. അമ്മ തന്നെ ഫേസ്ബുക്കിലെ ഈ സന്ദേശം വായിച്ചു.’ആ പോസ്റ്റില്‍ ക്ലിക്ക് ചെയ്യാന്‍ എനിക്കാവുമായിരുന്നില്ല. അവന്‍ കിട്ടിയ സമയം കൊണ്ട് ആ പാവ കൊണ്ട് കളിച്ചിരുന്നു. പാവയെ അവിടെ വയ്ക്കാനും ജൂണ്‍ 15ന് പണം കിട്ടുമ്പോള്‍ വാങ്ങാമെന്നും ഞാനവനോട് പറഞ്ഞിരുന്നു. ‘ഡെബ്ബി പറഞ്ഞു.

ഒടുവില്‍ ലിയോണിന് പാവ കിട്ടി. ‘കടക്കാരോടും ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തവരോടും ഞാന്‍ നന്ദി പറയുന്നു. ലിയോണിന്റെ മോശം സമയമായിരുന്നു ഇത്. പക്ഷെ വിഷമങ്ങള്‍ക്കിടെ പുഞ്ചിരിക്കാന്‍ അവന് അവസരം കിട്ടി. കട വിടുമ്പോള്‍ ലിയോണ്‍ എന്നോട് പറഞ്ഞു അവനാണ് ലോകത്തിലെ ഏറ്റവും സന്തോഷവാനായ കുട്ടി എന്ന്’ ലിയോണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ അവസാനിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News