
മിമിക്രി വേദിയില്‍ നിന്നും മലയാള ചലച്ചിത്രലോകത്തെത്തി വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് രമേഷ് പിഷാരടി. സ്വതസിദ്ധമായ തമാശകള്‍ കൊണ്ടുകൂടിയാണ് പിഷാരടി ഏവര്‍ക്കും പ്രീയങ്കരനായത്. അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണിയില്‍ നിന്നും രാമന്റെ ഏദന്‍തോട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ താരം പുതിയ തീരുമാനത്തിലാണ്.
സംവിധായക കുപ്പായത്തിലേക്കാണ് പിഷാരടി ചുവടുമാറ്റുന്നത്. ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം പിഷാരടി വ്യക്തമാക്കിയത്. താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ലെന്നും അടുത്തു തന്നെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതാകും പിഷാരടിയുടെ അരങ്ങേറ്റ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here