സ്വവര്‍ഗാനുരാഗികള്‍ക്ക് സന്തോഷവാര്‍ത്ത; സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത

ബെര്‍ലിന്‍: ചരിത്രപരമായ ഒരു നിയമനിര്‍മ്മാണത്തിന് ജര്‍മ്മന്‍ നിയമനിര്‍മ്മാണസഭ സാക്ഷ്യം വഹിക്കും. വര്‍ഷങ്ങള്‍നീണ്ട വാദപ്രതി വാദങ്ങള്‍ക്കൊടുവില്‍ സ്വവര്‍ഗ്ഗവിവാഹം ജര്‍മ്മനി നിയമ വിധേയമാക്കുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന്റെ ശക്തമായ എതിര്‍പ്പായിരുന്നു ഇതുവരെ നിയമ നിര്‍മ്മാണത്തിന് തടസ്സമായിരുന്നത്.

എന്നാല്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അനുകൂലമായി സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും സഖ്യകക്ഷികളിലും രാഷ്ട്രീയ വികാരം ശക്തമായ സാഹചര്യത്തിലാണ് ആഞ്ചെല മെര്‍ക്കലിന്റെ നിലപാട് മാറ്റം. തെരെഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികള്‍ ജര്‍മ്മനിയിലെ പ്രധാന വോട്ട് ബാങ്കാണ്.

സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമ പരിപക്ഷ നല്കുന്നതിനെ കത്തോലിക്കാസഭ എതിര്‍ക്കുന്നുണ്ട്. എങ്കിലും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് എതിരായ നിലപാട് മാറ്റാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വീണ്ടും അധികാരത്തില്‍ വരാനാകില്ലെന്ന വിലയിരുത്തലുകളാണ് ആഞ്ചെല മെര്‍ക്കലിനെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here