മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മരണത്തിന് കീഴടങ്ങി

മുംബൈ: രാജ്യത്തെ ഞെട്ടിച്ച 1993ലെ മുബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുസ്തഫ ദോസയാണ് മരണത്തിന് കീഴടങ്ങിയത്. ടാഡാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദോസ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മുംബൈയിലെ ജെജെ ആശുപത്രിയിലായിരുന്നു അന്ത്യം.

മുംബൈ സ്‌ഫോടനത്തിന് ആയുധമെത്തിക്കാന്‍ ഗൂഢാലോചന നടത്തിയത് ദോസയാണെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു. തൂക്കിലേറ്റിയ യാക്കൂബ് മേമനെക്കാള്‍ അപകടകാരിയാണ് ദോസയെന്നായിരുന്നു സി ബി ഐ വ്യക്തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് കഴിഞ്ഞ ദിവസം സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുംബൈ സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here