കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുരളീധരന്‍; വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് ഹസ്സന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ മുരളീധരന്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത്. ഇങ്ങനെ പോയാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് തുറന്നടിച്ചായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങള്‍ സമര പരിപാടികളില്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല. ക്‌ളിഫ് ഹൗസില്‍ നിന്ന് ഇപ്പോള്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി. ഇക്കണക്കിനു പോയാല്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങേണ്ടി വരുമെന്നായിരുന്നു മുരളിയുടെ പരിഹാസം.

മുരളി ഏതര്‍ത്ഥത്തിലാണ് വിമര്‍ശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സന്‍ തിരിച്ചടിച്ചു. വൈസ് പ്രസിഡണ്ട് എ.കെ മണിക്കെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മൂന്നാര്‍ കയ്യേറ്റമൊ!ഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രിക്കു കത്തെഴുതിയതില്‍ മണിക്കെതിരെ നടപടി വേണമെന്നും ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.

അടുത്ത രാഷ്ട്രീയ കാര്യ സമിതി മണിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചചെയ്യും. അതേ സമയം മൂന്നാറിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ വിശദീകരിക്കാന്‍ സമയം നല്‍കാത്തതില്‍ എ കെ മണിയും അതൃപ്തിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News