വനിതാ റിപ്പോര്‍ട്ടറോട് കൊഞ്ചിയ ട്രംപിന് വീണ്ടും എട്ടിന്റെ പണി കിട്ടി; വീഡിയോ വൈറല്‍

മറ്റ് അമേരിക്കന്‍ പ്രസിഡണ്ടുമാരില്‍ നിന്ന് ട്രംപിനെ വ്യത്യസ്തനാക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള ഇടപെടലാണ്. സ്ത്രീകളോട് യാതോരു മടിയുമില്ലാതെ കൊഞ്ചാന്‍ സമയം കണ്ടെത്തുന്ന ട്രംപിനെ കളിയാക്കാന്‍ ട്രോളന്‍മാര്‍ക്ക് പുതിയൊരു സംഭവം കിട്ടിയിരിക്കുകയാണ്.

സംഭവം ഇങ്ങനെ, ട്രംപും ഐറിഷ് പ്രധാനമന്ത്രിയും തമ്മിലുള്ള നയതന്ത്ര ഫോണ്‍സംഭാഷണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു കൈട്രിയോന പെറി എന്ന വനിതാ റിപ്പോര്‍ട്ടര്‍. ഫോണ്‍ വിളിക്കിടെ ട്രംപിനോട് ഒരു ചിരി പാസാക്കിയ റിപ്പോര്‍ട്ടറോട് ഫോണ്‍ വിളി നിര്‍ത്തി ട്രംപ് കുശലം പറഞ്ഞു.

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.

സംഗതി പുറത്തായതോടെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയിയില്‍ രംഗത്ത് വന്നത്. ട്രംപ് സ്ത്രീകളോട് കൊഞ്ചുന്നവനാണെന്നും അതല്ല കുശലാന്വേഷണം നടത്തുകയായിരുന്നു എന്നും തുടങ്ങി പലതരം അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News