നടിയെ ആക്രമിച്ചത് ഉന്നതന്‍ തന്നെ; ആളുരിന്റെ വെളിപ്പെടുത്തല്‍; പള്‍സര്‍ സുനിയ്ക്ക് വേണ്ടി ഹാജരാകും

കൊച്ചി: യുവനടിയെ ആക്രമിച്ചതിന് പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. ഇക്കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആളൂര്‍ പ്രതികരിച്ചു. കാക്കനാട്ടെ ജില്ലാ ജയിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ആളൂരിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് ആളുര്‍ ഇന്ന് നേരിട്ടെത്തിയത്.

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്നും മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ് താന്‍ ഏറ്റെടുക്കുമെന്നും ആളൂര്‍ വ്യക്തമാക്കി. കേസില്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്.

നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. സഹതടവുകാരന്‍ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News