ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. കങ്കാരുവിനെ വെടിവെച്ചു കൊന്ന ശേഷം പുലിത്തോല്‍ പോലുള്ള ഷാള്‍ അണിയിച്ച് കസേരയില്‍ കെട്ടിവെച്ച ശേഷം ജീവനുറ്റ കൈയ്യില്‍ മദ്യക്കുപ്പി പിടിപ്പിക്കുകയായിരുന്നു.
മറ്റെവിടെയോ വെച്ച് കൃത്യം നടത്തിയ ശേഷം തിരക്കൊ!ഴിഞ്ഞ റോഡില്‍ കൊണ്ട് വയ്ക്കുകയായിരുന്നു എന്ന് കരുതപ്പെടുന്നു. കിരാത പ്രവര്‍ത്തിചെയ്തത് ആരെന്നുള്ള അന്വേഷണത്തിലാണ് ഓസ്‌ട്രേലിയന്‍ പൊലീസ് ഫോട്ടോയെടുക്കുന്നതിന് മുന്‍പ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും കങ്കാരുവിന് വെടിയേറ്റതായി ഓസ്‌ട്രേലിയന്‍ വന്യജീവി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം നടന്ന സംഭവമാണെങ്കിലും ബുധനാഴ്ചയാണ് അധികൃതര്‍ ഫോട്ടോ പുറത്ത് വിട്ടത്. ഫോട്ടോയെടുത്തത് ആരെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. പിടിക്കപ്പെട്ടാല്‍ 36500 ഡോളറാണ് പിഴ. രണ്ട് വര്‍ഷം ജയില്‍ വാസവും അത്യന്തം ഭയാനകവും സദാചാരവിരുദ്ധവുമായ നടപടിയാണിതെന്നും ഈ പ്രവര്‍ത്തി ചെയ്തവരെ ക്കുറിച്ചറിയുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും പരിസ്ഥിതി വന്യജീവി വകുപ്പ് വക്താവ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വെടിവെച്ചുകൊന്ന കങ്കാരുവിനെ കസേരയില്‍ കെട്ടിവയ്ക്കാന്‍ ധാരാളം സമയംവേണ്ടിവന്ന് കാണുമെന്നും റോഡുവക്കില്‍ കൊണ്ട് വച്ചത് ആരെങ്കിലും കണ്ടിട്ടുണ്ടാകുമെന്നും അധികൃതര്‍ കരുതുന്നു. ഓസ്‌ട്രേലിയയുടെ ദേശീയമൃഗമാണ് കങ്കാരു. സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 34.3 മില്യന്‍ കങ്കാരുക്കള്‍ ആണ് ഉള്ളത്. കങ്കാരുവിനെ കൊല്ലുന്നവര്‍ക്ക് 25 ലക്ഷമാണ് പിഴ. സംഭവത്തിനെതിരെ ലോകമെങ്ങും വന്‍പ്രതിഷേധമുയരുകയാണ്
Get real time update about this post categories directly on your device, subscribe now.