ദിലീപിന്റെ കലിപ്പ് ലുക്കില്‍ രാമലീലയുടെ ടീസര്‍

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമ നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.

പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. രാധിക ശരത്കുമാര്‍ ദിലീപിന്റെ അമ്മ വേഷത്തില്‍ എത്തുന്നു. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.

ദിലീപ് എംഎല്‍എ ആയി എത്തുന്നു. സലിം കുമാര്‍, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളാണ്. സച്ചിയുടേതാണ് തിരക്കഥ. ബി. കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here