ആരാധകരെ ആവേശത്തിലാക്കാന്‍ മോഹന്‍ലാലിന്റെ വില്ലന്റെ ഓഡിയോ പ്രൊമോയെത്തി

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വില്ലന്‍. 8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്.
ചിത്രത്തിന്റെ ടീസര്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഓഡിയോ പ്രൊമോയും തരംഗമാകുകയാണ്.

വിണ്ണൈ താണ്ടി വരുവായാ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രം മുപ്പത് കോടിയോളം ചിലവിലാണ് തയ്യാറാകുന്നത്.

വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് വില്ലന്റെ ടാഗ്‌ലൈന്‍. മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍ കൂടിയെത്തുന്നുണ്ടെന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News