ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്; നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും താരങ്ങള്‍ക്ക് അമ്മയുടെ വിലക്കിന് കുറവില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്ക്. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗമാണ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് താരങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ അമ്മ തീരുമാനിച്ചത്. വാര്‍ഷിക പൊതുയോഗം നാളെ ചേരാനിരിക്കെയാണ് അമ്മ എക്‌സിക്യൂട്ടിവ് ചേര്‍ന്നത്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളടക്കമുള്ള സംഭവ വികാസങ്ങള്‍ വാര്‍ഷിക പൊതുയോഗം ചര്‍ച്ച ചെയ്യുമോയെന്ന കാര്യത്തില്‍ ഭാരവാഹികള്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് നടന്‍ ദീലിപടക്കമുള്ളവരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്.

അതേസമയം നാളെ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര താരം മഞ്ജുവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യമാണ് കാരണമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News