
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം പുതിയ സംഭവ വികാസങ്ങളിലെത്തി നില്‍ക്കുമ്പോഴാണ് താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടിവ് ആരംഭിച്ചത്. നാളെ ചേരുന്ന വാര്‍ഷിക പൊതുയോഗത്തിലെ നിര്‍ണായ തീരുമാനങ്ങളെടുക്കാനാണ് യോഗം എക്‌സിക്യൂട്ടിവ് ചേരുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ചയാകുമോയെന്നറിയാന്‍ ഏവരും യോഗത്തെ ഉറ്റുനോക്കുകയാണ്.
എന്നാല്‍ നടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്ന രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. എക്‌സിക്യൂട്ടിവില്‍ രമ്യ വിഷയം ശക്തമായി ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് രമ്യ യോഗത്തില്‍ പങ്കെടുക്കാത്തതെന്നത് വ്യക്തമല്ല.
നേരത്തെ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യമാണെന്നായിരുന്നു മഞ്ജു അറിയിച്ചത്. മഞ്ജുവും രമ്യയും നിര്‍ണായക യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായതോടെ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ താരസംഘടനയ്ക്കകത്ത് എത്രത്തോളം ചര്‍ച്ചയാകുമെന്നത് കണ്ടറിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here