നഴ്‌സിങ് കോളേജ് വിഷയം; കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

തിരുവനന്തപുരം: കര്‍ണാടകത്തിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം നഷ്ടപ്പെട്ട പ്രശ്‌നം ഇന്ത്യന്‍ നഴ്‌സിങ് കൌണ്‍സിലുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കര്‍ണാടകത്തിലെ വിവിധ കേന്ദ്രങ്ങളിലെ നഴ്‌സിങ് കോളേജുകളില്‍ പഠിക്കുന്നുണ്ട്. പലരും ബാങ്ക് വായ്പയെടുത്താണ് പഠിക്കുന്നത്. നഴ്‌സിങ് കൌണ്‍സില്‍ അംഗീകാരമില്ലെങ്കില്‍ അവര്‍ക്ക് കര്‍ണാടകത്തിന് പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല.

ഈ സാഹചര്യം വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും വലിയ ആശങ്കയിലാക്കിയിരിക്കയാണ്. അതിനാല്‍ ഇന്ത്യന്‍ നഴ്‌സിങ് കൌണ്‍സിലുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമുണ്ടക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News