ദില്ലി: 16 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുന്നതോടെ ജിഡിപി വളര്‍ച്ച സുസ്ഥിര പാതയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഉപഭോകൃത നികുതിക്ക് പ്രധാന്യം വര്‍ധിക്കുന്നതിനാല്‍ ഉല്‍പാദന ചെലവ് കുറഞ്ഞ് കയറ്റുമതി കൂടുമെന്നതാണ് പ്രധാന കാരണം.
നികുതി സംവിധാനം സംഗമമാകുന്നതോടെ നികുതി വെട്ടിപ്പ് പരമാവധി കുറയക്കാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. എക്‌സൈസ് തീരുവ സേവന നികുതി വിനോദ നികുതി വാറ്റ് തുടങ്ങി പതിനഞ്ചോളം കേന്ദ്ര സംസ്ഥാന നികുതികള്‍ ഒഴിവാകും. ഇതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കും പാലിനും വില കുറയും. സോപ്പ്,ടൂത്ത് പേസ്റ്റ്,ഹെയര്‍ഓയില്‍ തുടങ്ങിയവയക്കും വിലകുറയും.
പഞ്ചസാര, കാപ്പി, തെയില എന്നിവയക്ക് വില വിത്യാസം ഉണ്ടാകില്ല. ഇരുചക്ര വാഹനങ്ങള്‍, സിമന്റ്, ഇലോട്രോണിക് ഉപകരണങ്ങള്‍, എന്‍്ട്രി ലെവല്‍ കാറുകള്‍ എന്നിവയക്കും വില കുറയും. പ്രമേഹത്തിനും ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള മരുന്ന് വില കുറയുമെന്നതും ആശ്വാസകരമാണ്.
എന്നാല്‍ മദ്യത്തിന്‍മേലുള്ള നികുതി,കെട്ടിട,തൊഴില്‍ നികുതി,രജിസ്‌ട്രേഷന്‍ ടാക്‌സ്,സ്റ്റാംപ് ഡ്യൂട്ടി,പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി,ആദായ നികുതി തുടങ്ങിയവ നിലവിലേത് പോലെ തുടരും.ബാങ്കിങ് സേവനങ്ങള്‍,സിഗരറ്റ്,സ്വര്‍ണ്ണം,തുണിത്തരങ്ങള്‍,വിമാന ടിക്കറ്റ് എന്നിവയക്ക് നിരക്ക് വര്‍ധിക്കും.തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയത്തില്‍ പ്രതിഷേധിച്ച് അഹമ്മദാബാദിലും സൂറത്തിലും ഒരു ലക്ഷത്തോളം വ്യാപാരികള്‍ നടത്തുന്ന കടയടച്ചുള്ള പ്രതിഷേധം തുടരുകയാണ്.
എന്നാല്‍ ഓരോ ഉത്പന്നത്തിന്റേയും എംഎആര്‍പി പരസ്യപെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കാത്തത് നികുതി കുറയുന്നതിലെ ഇളവ് സാധാരണക്കാരന് ലഭിക്കില്ലെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു.നികുതി കുറച്ചതിന് ആനുപാതികമായി വില കമ്പനികള്‍ കുറച്ചെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ആകാത്തത് കോര്‍പ്പറേറ്റ് കൊള്ളയെന്ന സംശയത്തിന് ബലം കൂട്ടുന്നു.

Get real time update about this post categories directly on your device, subscribe now.